Kerala
മലയാളി സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ
20 Oct 20251 മിനിറ്റ് വായന

പാലക്കാട്: കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റ് മലയാളി സൈനിക ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി 47കാരനായ സനുശിവരാമനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽകേസെടുത്ത് കോയമ്പത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു. സംസ്കാരം ഇന്ന് നടക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





