Kerala
HomeNews

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു: ചേര്‍ത്തു പിടിച്ച സര്‍ക്കാരിന് നന്ദിയെന്ന് മകന്‍

13 Oct 20251 മിനിറ്റ് വായന
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു: ചേര്‍ത്തു പിടിച്ച സര്‍ക്കാരിന് നന്ദിയെന്ന് മകന്‍

 

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീതിന് ജോലി നല്‍കി സര്‍ക്കാര്‍. വൈക്കം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറായാണ് നിയമനം.

മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തില്‍ കോട്ടയം തിരുനക്കരയില്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം സ്ഥിര നിയമനം നല്‍കും. ഈ മാസം ആദ്യം നിയമന ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ചേര്‍ത്തു പിടിച്ച സര്‍ക്കാരിന് നന്ദിയെന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം നവനീത് പറഞ്ഞു.

ബിന്ദുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഇതോടെ പാലിച്ചു. നേരത്തേ ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുടുംബത്തിന് ധനസഹായവും മുഴുവന്‍ പണിയും തീര്‍ത്ത വീടും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക