Kerala
HomeNews

വാതിൽ തുറന്നിട്ട് കണ്ടപ്പോൾ അകത്തുകയറി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കഴക്കൂട്ടം ബലാത്സം​ഗം, പ്രതി എത്തിയത് മോഷണത്തിന്...

20 Oct 20251 മിനിറ്റ് വായന
വാതിൽ തുറന്നിട്ട് കണ്ടപ്പോൾ അകത്തുകയറി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കഴക്കൂട്ടം ബലാത്സം​ഗം, പ്രതി എത്തിയത് മോഷണത്തിന്...

 


തിരുവനന്തപുരം:  ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ആളുകൾ ഉള്ളതിനാൽ ഈ വീടുകളുടെ അകത്തു കയറിയില്ല. കോമ്പൗണ്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി‌ യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി. സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയിൽ നിന്ന് ചെറുത്തുനിൽപ്പുണ്ടായി എന്നും അദ്ദേഹം വിശദമാക്കി.

പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക