Kerala
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; 116 കിലോ കഞ്ചാവ് പിടികൂടി
8 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർകോട്:മഞ്ചേശ്വരത്ത് പൊലീസിന്റെ വൻ കഞ്ചാവ് വേട്ട. ഷെഡിൽ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടിച്ചു. കൊടല മുഗറു സുള്ള്യമ്മയിലെ ഒരു വീടിൻ്റെ 15 മീറ്റർ മാറി പടിഞ്ഞാറു വശത്തുള്ള ഷെഡിൽ നാല് ചാക്കുകളിലായി സൂക്ഷിച്ച 116.200 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച അശോക് ലൈലാൻഡ് ദോസ്തും സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മഞ്ചേശ്വരം എസ്.ഐ കെ.ആർ. ഉമേഷിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്.





