Kerala
HomeNews

ചായ ഇടുന്നതിനിടെ ഗ്യാസിൽ നിന്ന് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

8 Oct 20251 മിനിറ്റ് വായന
ചായ ഇടുന്നതിനിടെ ഗ്യാസിൽ നിന്ന് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക