Kerala
HomeNews

ഉച്ചയ്ക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു...!

8 Oct 20251 മിനിറ്റ് വായന
ഉച്ചയ്ക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു...!


സ്വർണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവൻ സ്വർണത്തിന് 90,320 രൂപയിരുന്നു വില.


ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വർധിച്ച് 90880 രൂപയിലെത്തിയത്.


സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്‌ചയാണ് ദൃശ്യമായത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക