Kerala
ക്യാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും സമ്പൂർണ യാത്രാ സൗജന്യം; ചരിത്ര പ്രഖ്യാപനവുമായി മന്ത്രി
9 Oct 20251 മിനിറ്റ് വായന

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളെ രോഗികൾക്കും പദ്ധതി സഹായകരണമാണെന്ന് മന്ത്രി പറഞ്ഞു.
2012ൽ സിറ്റി ബസ്, ഓർഡിനറി ബസുകൾക്ക് 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാൽ ഈ പ്രഖ്യാപനത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറി മാത്രമല്ല; സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലും സമ്പൂർണ സൗജന്യമാണ് ഇതിന്റെ പ്രത്യേകത എന്ന് മനസിലാക്കണം-മന്ത്രി കൂട്ടിച്ചേർത്തു.





