Kerala
HomeNews

നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ

29 Oct 20251 മിനിറ്റ് വായന
നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ


ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്ബതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.അറ്റ്ലാൻ അമ്മയുടെ കുടുംബവീട്ടിൽ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കൾ യുകെയിലാണ്.


ചൊവ്വാഴ്‌ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളിൽ പഠിക്കുന്ന അറ്റ്ലാൻ, സ്‌കൂളിന്റെ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി അപ്പൂപ്പൻ്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല.തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക