Kerala
Home•News

വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു

24 Oct 20251 മിനിറ്റ് വായന
വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു


തിരുവനന്തപുരം : അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആൻ്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.


അടുപ്പിൽനിന്ന് ആൻ്റണിയുടെ മുണ്ടിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മകൻ: ഫെലിക്സ് ആൻ്റണി. മരുമകൾ: ദർശിനി.






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക