Kerala
HomeNews

ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരനെ കിടപ്പുമുറിയിൽ കയറി കടിച്ച് തെരുവുനായ

22 Oct 20251 മിനിറ്റ് വായന
ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരനെ കിടപ്പുമുറിയിൽ കയറി കടിച്ച് തെരുവുനായ


മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. രാത്രിയിൽ വീട്ടിലേക്ക് ഓടിക്കയറിയ തെരുവുനായ കിടപ്പുമുറിയിൽക്കയറി എട്ടുവയസ്സുകാരനെ കടിച്ചുപരിക്കേല്പിച്ചു. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിൽ ആമപ്പാറഭാഗത്തെ വളപ്പിൽ ലുഖ്മാന്റെ മകൻ മിസ്ഹാബി(8)നാണ് കടിയേറ്റത്. കാല്പാദത്തിന് സാരമായ പരിക്കേറ്റ് രക്തംവാർന്ന മിസ്ഹാബിനെ കോട്ടയ്ക്കൽ ആസ്റ്റർമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചൊവ്വാഴ്ച രാത്രി പത്തിനാണ് സംഭവം. വീട്ടിൽ വിരുന്നുകാരുള്ളതിനാൽ ഉമ്മറത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. മുറിയിൽക്കയറി കിടന്നിരുന്ന മിസ്ഹാബിനെ അകത്തേക്കു പാഞ്ഞെത്തിയ നായ കടിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മാതാവ് നായുടെ വായിൽനിന്ന് കാലിൻ്റെ പിടി വിടുവിച്ചെടുക്കുകയായിരുന്നു. വൈകാതെ ലുഖ്മാനും വീട്ടിലെത്തിയെങ്കിലും നായ ഓടിമറഞ്ഞു. ആമപ്പാറ എൽപി സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മിസ്ബാഹ്.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക