Kerala
രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസ്സൻകുട്ടിക്ക് 67 വർഷം തടവുശിക്ഷ വിധിച്ച് കോടതി
3 Oct 20251 മിനിറ്റ് വായന

തിരുവനന്തപുരം:രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.





