Kerala
HomeNews

ക്ഷേമപെൻഷൻ 1600 -ൽ നിന്ന് 2000 രൂപയാക്കി വർധിപ്പിച്ചതായി മുഖ്യമന്ത്രി

29 Oct 20251 മിനിറ്റ് വായന
ക്ഷേമപെൻഷൻ 1600 -ൽ നിന്ന് 2000 രൂപയാക്കി വർധിപ്പിച്ചതായി മുഖ്യമന്ത്രി


തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ.സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.


സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കു നൽകാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കു സഹായം നൽകുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അർഹരായ സ്ത്രീകൾക്കു നൽകും. 33 ലക്ഷത്തിലേറെ സ്ത്രീകൾക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കൾക്ക് സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവർഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകും. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെയുള്ള കുടിശിക നൽകും.

സാക്ഷരതാ പ്രേരക്‌മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വർധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നൽകും. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചു. ഗസ്റ്റ് ലക്‌ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വർധിപ്പിക്കും. റബർ കർഷകർക്കു നൽകിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയിൽനിന്ന് 200 രൂപയാക്കി ഉയർത്തും. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. നെല്ലിന്റെ സംഭരണ വില 28.20ൽനിന്ന് 30 രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക