Kerala
HomeNews

കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; അയൽവാസി അറസ്റ്റിൽ

15 Oct 20251 മിനിറ്റ് വായന
കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; അയൽവാസി അറസ്റ്റിൽ


മലപ്പുറം:കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ. ജസീറമോൾ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മഞ്ചേരി രാമൻകുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് ഇവർ അതിക്രമിച്ചുകയറി സ്വർണം കവർന്നത്.


കാഴ്ച്ചശേഷി നഷ്‌ടപ്പെട്ട സൗമിനിയുടെ കമ്മലാണ് ജസീറമോൾ കവർന്നത്. ഈ സ്വർണം ഇവർ വിൽക്കുകയും ചെയ്തു. മഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തിട്ടുണ്ട്. കവർച്ചയ്ക്ക് പ്രതിയെ സഹായിച്ച മകൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക