Kerala
HomeNews

ജനനേന്ദ്രിയം മുറിച്ചു; കണ്ണിന്റെ കാഴ്ച‌ നഷ്ടപ്പെടുത്തി; യുവാവിന് നേരെ അതിക്രൂര ആക്രമണം

27 Oct 20251 മിനിറ്റ് വായന
ജനനേന്ദ്രിയം മുറിച്ചു; കണ്ണിന്റെ കാഴ്ച‌ നഷ്ടപ്പെടുത്തി; യുവാവിന് നേരെ അതിക്രൂര ആക്രമണം


തൃശൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം.ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ യുവാവിനെ കൊടുങ്ങല്ലൂരിൽ കണ്ടെത്തിയത്. നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുദർശനൻ. അക്രമികൾ കത്തി കൊണ്ട് ശരീരത്തിൽ വെട്ടിയിട്ടുണ്ട്. കണ്ണിൻ്റെ കാഴ്ച്ച ശക്തി നഷ്ടമായി. ജനനേന്ദ്രിത്തിനും പരുക്കേറ്റു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തിയത്. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊന്ന കേസിലെ പ്രതിയാണ് സുദർശനൻ. ഇതിന്റെ പക പോക്കലാകാം ആക്രമണത്തിനു പിന്നിൽ എന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക