Kerala
യുവ അഭിഭാഷക ഓഫീസിൽ തൂങ്ങിമരിച്ച സംഭവം: ആൺസുഹൃത്ത് പിടിയിൽ
5 Oct 20251 മിനിറ്റ് വായന

കാസർകോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അനിൽ പിടിയിൽ. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർകോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ സെപ്റ്റംബർ 30ന് രാത്രി ഏഴോടെ കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഫോൺവിളിച്ചിട്ട് എടുക്കാത്തതിനാൽ പൊലീസെത്തി വാതിൽ പൊളിക്കുകയായിരുന്നു.





