Kerala
HomeNews

അമ്മാവനെ മരുമകൻ തല്ലിക്കൊന്നു, പ്രതി പിടിയിൽ

11 Oct 20251 മിനിറ്റ് വായന
അമ്മാവനെ മരുമകൻ തല്ലിക്കൊന്നു, പ്രതി പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനെയാണ് മരുമകൻ രാജേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

സംഭവത്തിൽ രാജേഷിനെ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക