Kerala
HomeNews

കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണം ശനിയാഴ്ചത്തെ ജന്മദിനാഘോഷ ഒരുക്കങ്ങൾക്കിടെ

10 Oct 20251 മിനിറ്റ് വായന
കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണം ശനിയാഴ്ചത്തെ ജന്മദിനാഘോഷ ഒരുക്കങ്ങൾക്കിടെ


ആലുവ:കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്. വെള്ളിയാഴ്‌ വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടം നടന്നത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

തുടർന്ന്, രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി. ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന സച്ചു, നാളെ തന്റെ ജന്മദിനം വീട്ടുകാരുമൊത്ത് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക