Kerala
HomeNews

പാലക്കാട് ലോഡ്ജ് മുറിയില്‍ നിന്നും രാസലഹരിയുമായി യുവതിയുള്‍പ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു

4 Oct 20251 മിനിറ്റ് വായന
പാലക്കാട് ലോഡ്ജ് മുറിയില്‍ നിന്നും രാസലഹരിയുമായി യുവതിയുള്‍പ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു

 


പാലക്കാട്:മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി.രഹസ്യ വിവരം കിട്ടിയത് പ്രകാരമാണ് രാവിലെ പത്തരയോടെ മണ്ണാര്‍ക്കാട് എസ്‌ഐയും സംഘവും ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനില്‍ നിന്ന് വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബര്‍ മുറിക്ക് മുന്നിലെത്തി വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല.

 പൊലീസാണെന്നറിയിച്ചപ്പോള്‍ ടീഷര്‍ട്ടും ജീന്‍സ് പാന്റും ധരിച്ച യുവതി കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമയും മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമാണ് മുറിയിലുണ്ടായിരുന്നത്. മുറിയിലെ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പൊലീസ് കണ്ടെത്തിയത്.

പിടിയിലായ മര്‍ജീന അഞ്ചുവര്‍ഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി അന്വേഷിച്ചാണ് സുഹൃത്ത് മുഖേന മര്‍ജാന മണ്ണാര്‍ക്കാടെത്തിയത്. ലഹരി ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി രണ്ടു ദിവസത്തേക്ക് ലോഡ്ജ്മുറിയെടുത്ത് നല്‍കിയത് പിടിയിലായ മലപ്പുറം തിരൂര്‍ക്കാട് സ്വദേശി നിഹാല്‍. മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പന നടത്തുന്ന അപ്പക്കാടന്‍ മുനീറിനെ മര്‍ജാനയ്‌ക്ക് പരിചയപ്പെടുത്തിയതും നിഹാലാണ്. കഞ്ചാവും എംഡിഎംഎ യുമായി മുനീര്‍ മര്‍ജാനയ്‌ക്കരികിലെത്തി. പിന്നാലെയായിരുന്നു പൊലീസ് പരിശോധനയ്‌ക്കെത്തിയത്. മുറിയില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ത്രാസ്, സിപ് കവര്‍, ലൈംഗിക ഉത്തേജക മരുന്ന് തുടങ്ങിയവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക