Kerala
HomeNews

ഇടിമിന്നലേറ്റ് മുപ്പത്താറുകാരൻ മരിച്ചു

27 Oct 20251 മിനിറ്റ് വായന
ഇടിമിന്നലേറ്റ് മുപ്പത്താറുകാരൻ മരിച്ചു







അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി (36) ആണ് മരിച്ചത്.


മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മൃതദേഹം മൂക്കന്നൂർ സ്വകാര്യ ആശുപത്രിയിൽ. അതേസമയം കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലേർട്ട് ആണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക