Kerala
വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത്, രാത്രിയെത്തി എടുത്തുകുടിച്ചത് കളനാശിനി; 50-കാരൻ ഐസിയുവിൽ
21 Oct 20251 മിനിറ്റ് വായന

തൃശ്ശൂർ:സുഹൃത്തിന്റെ വീടിനുസമീപം വെച്ചിരുന്ന കുപ്പിയിലുള്ളത് മദ്യമാണെന്ന് കരുതി കീടനാശിനി കുടിച്ച 50-കാരൻ തീവ്രപരിചരണ വിഭാഗത്തിൽ. തൃശ്ശൂർ നടത്തറയ്ക്കടുത്താണ് സംഭവം. വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പോയത്. അവിടെ പക്ഷേ സുഹൃത്തില്ലായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വീടിനുസമീപം നോക്കിയപ്പോൾ അവിടെ ഒരു കുപ്പി കണ്ടു. രാത്രിയായതിനാൽ മദ്യമാണെന്നുറപ്പിക്കാനായില്ല. അൽപം കഴിച്ചതോടെ അബദ്ധം മനസ്സിലായി. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ ഫലിക്കാതെ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ഐസിയുവിൽ ചികിത്സയിലാണ്.





