Kerala
HomeNews

രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

8 Oct 20251 മിനിറ്റ് വായന
രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു


മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് രണ്ടു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കോട്ടോപ്പാടം കച്ചേരി പറമ്പ് നെട്ടൻകണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫിതയുടെയും മകൻ ഏദൻ (2) ആണ് മരിച്ചത്.


ചൊവ്വാഴ്ച‌ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കുട്ടി വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. അടുക്കളയ്ക്ക് സമീപത്തുള്ള ചെറിയ ആൾമറയുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക