Kerala
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
29 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആലുവ യുസി കോളജിനു സമീപത്താണ് അപകടം. ആലങ്ങാട് വയലക്കാട് വീട്ടില്‍ മൂസയുടെ മകന് മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍ വെന്റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സിനാന്.
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്കു മറിഞ്ഞാണ് അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും നാല് കൂട്ടുകാരും ചേര്‍ന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു.





