Kerala
HomeNews

'പുറത്തുകണ്ടാല്‍ ബ്ലെയ്ഡുകൊണ്ട് വരയും', കോഴിക്കോട് റോഡില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മർദ്ദികയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍

25 Sept 20251 മിനിറ്റ് വായന
 'പുറത്തുകണ്ടാല്‍ ബ്ലെയ്ഡുകൊണ്ട് വരയും', കോഴിക്കോട് റോഡില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മർദ്ദികയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍

കോഴിക്കോട്:  യുവതിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി നെറ്റിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷഹന്‍ഷാ മന്‍സിലില്‍ ഷഹന്‍ഷ(38)യെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തത്. സെപ്റ്റംബര്‍ ഏഴിന് പി.ടി. ഉഷ ജങ്ഷനില്‍വെച്ച് നടക്കാവ് സ്വദേശിനിയെയാണ് ആക്രമിച്ചത്.

പരിക്കേല്‍പ്പിക്കുകയും പുറത്തുകണ്ടാല്‍ ബ്ലെയ്ഡുകൊണ്ട് മുഖത്തുവരയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ബീച്ചാശുപത്രി പരിസരത്തുവെച്ച് മയക്കുമരുന്നുലഹരിയില്‍ ഡാന്‍സഫ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ ആക്രമിച്ചകേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി.

ബീച്ചാശുപത്രി പരിസരത്തുവെച്ച് വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബൈജുനാഥിന്റെ നേതൃത്വത്തില്‍ എസ്സിപിഒമാരായ ഷിജു, ശിഹാബ്, ബിജു, റെല്‍ജു എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക