Kerala
HomeNews

ഫ്ലാറ്റ് വാടകയ്ക്കെടുക്കും, 'സ്‌റ്റാറ്റസ്' അനുസരിച്ച് പാട്ടത്തുക; പണം നൽകിയവർ ഒരുമിച്ച് എത്തിയതോടെ കുടുങ്ങി; ആശ ഒളിവിൽ തന്നെ

24 Jul 20251 മിനിറ്റ് വായന
ഫ്ലാറ്റ് വാടകയ്ക്കെടുക്കും, 'സ്‌റ്റാറ്റസ്' അനുസരിച്ച് പാട്ടത്തുക; പണം നൽകിയവർ ഒരുമിച്ച് എത്തിയതോടെ കുടുങ്ങി; ആശ ഒളിവിൽ തന്നെ

 


കൊച്ചി:വാടകയ്ക്ക് ഫ്ലാറ്റെടുത്ത്പാട്ടത്തിന് മറിച്ചുകൊടുത്ത് ലക്ഷങ്ങൾ തട്ടിച്ച സംഘത്തിലെ പ്രധാനിയായ സ്ത്രീ ഒളിവിൽത്തന്നെ. ഒന്നാം പ്രതി പി.കെ.ആശ (54) ആണ് അന്വേഷക സംഘത്തെ വെട്ടിച്ചു മുങ്ങിയത്. കേസിലെ രണ്ടാം പ്രതി മിന്റു കെ.മാണി (37) ഈ മാസമാദ്യവും മറ്റൊരു പ്രതി സാന്ദ്ര (24) കഴിഞ്ഞ ദിവസവും പിടിയിലായിരുന്നു. ഇവർക്കെതിരെ നിലവിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇരുപതോളം പരാതികളുണ്ടെന്നാണ് വിവരം.

ആശയും സാന്ദ്രയും ചേർന്ന് വാഴക്കാല കേന്ദ്രീകരിച്ച് നടത്തിയിരുന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ പേരിലാണ് തട്ടിപ്പിന്റെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. വാടകക്കാരെ കണ്ടുപിടിക്കുന്ന ബ്രോക്കറും കൂട്ടാളിയുമാണ് മിൻ്റു. കാക്കനാടും പരിസര പ്രദേശങ്ങളിലുമുള്ള ഫ്ലാറ്റുകൾ വാടകയ്ക്ക് എടുക്കുകയാണ് സംഘം ആദ്യം ചെയ്യുക. രാജ്യത്തെ അറിയപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് കമ്പനികളുടെ ഫ്ലാറ്റ് സമുച്ചയങ്ങളിലൊക്കെ ഇവർ വാടയ്ക്ക് ഫ്ലാറ്റ് എടുക്കുന്നുണ്ട്. തുടർന്ന് ഇത് ലീസിന് നൽകുന്നു എന്ന് കാണിച്ച് ഓൺലൈൻ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകും. 11 മാസത്തേക്കാണ് പാട്ടക്കാലാവധി. ആവശ്യക്കാരുടെ 'സ്‌റ്റാറ്റസ്' അനുസരിച്ച് പാട്ടത്തുക തീരുമാനിക്കലാണ് പിന്നീട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക