Kerala
HomeNews

കാസർകോട് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍

9 Sept 20251 മിനിറ്റ് വായന
കാസർകോട് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍

 


കാസർകോട്: ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) കാസർകോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ടക്കോല്‍ സ്വദേശിയായ ഭർത്താവില്‍നിന്നുള്ള വിവാഹമോചനത്തിന് രേഖ കേസ് നല്‍കിയിട്ടുണ്ട്.

ഭർത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ് നിരന്തരം ശല്യംചെയ്യുന്നെന്ന് കാണിച്ച്‌ യുവതി വനിതാസെല്ലിലും ആദൂർ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ നടന്ന ഒത്തുതീർപ്പ് ചർച്ചയില്‍ ഇനി ശല്യംചെയ്യില്ലെന്ന് ഇയാള്‍ ഉറപ്പുനല്‍കിയതുമാണെന്ന് രേഖയുടെ സഹോദരൻ രമണ്ണ പറഞ്ഞു.

എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഡൂർ ലോട്ടറി സ്റ്റാളില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവെ വഴിയില്‍ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച്‌ രേഖയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക