Kerala
സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി
23 Sept 20251 മിനിറ്റ് വായന

തിരുവനന്തപുരത്ത് സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴു. കാര്യവട്ടത്താണ് സംഭവം. ലോയൽ സിറ്റി സൂപ്പർമാർക്കറ്റിൽ റഷ്യൻ കോൺസുലേറ്റ് ജീവനക്കാരനായ ഹരിനാരായണനാണ് ഗയ (GAIA) എന്ന ബ്രാൻഡിൻ് ഗ്രനോള ബാർ വാങ്ങിയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വീട്ടിലെത്തി കഴിക്കാനായി എടുത്തപ്പോഴാണ് ഹരിനാരായണൻ ചോക്ലേറ്റിൽ പുഴുവിനെ കണ്ടത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് പുഴുവിനെ കണ്ട സംഭവത്തിൽ സൂപ്പർമാർക്കറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച്ച എടുത്ത സ്റ്റോക്കാണ് എന്നുമാണ് സൂപ്പർ മാർക്കറ്റിന്റെ അധികൃതർ പറയുന്നത്. ചോക്ലേറ്റ് കമ്പനിയിൽ നിന്ന് എത്തിയ മുഴുവൻ സ്റ്റോക്കും ഒഴിവാക്കിയെന്നും അവർ വ്യക്തമാക്കി.





