ആ ചരിത്ര നിമിഷം നേരിൽ കണ്ടു, ഒരൊറ്റ റീൽ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

കോഴിക്കോട്: ബ്യൂണസ് ഐറിസിൽ മെസിയുടെ അവസാന മത്സരത്തിൽ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോൾ ഗാലറിയിൽ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലർന്ന ജഴ്‌സി ധരിച്ച് ആരാധകർ ഗാലറിയിൽ നിറഞ്ഞപ്പോൾ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നുള്ള 22 വയസുകാരന് മനോഹര നിമിഷമായിരുന്നു.
മത്സരം കാണാൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ വിഐപി അതിഥിയായാണ് മുഹമ്മദ് റിസ്വാനെ ക്ഷണിച്ചത്. മെസിയുടെ മൈതാനത്തെ മാന്ത്രികത മുഹമ്മദ് റിസ്വാൻ നേരിൽ കണ്ടു. 'എന്റെ സ്വപ്‌ന കളിക്കാരൻ എനിക്ക് ഈ നിമിഷം സമ്മാനിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,' റിസ്വാൻ പറഞ്ഞു.
ഒരൊറ്റ ഇൻസ്റ്റഗ്രാം റീലാണ് ഈ 22 കാരനെ മെസിയുടെ നാട്ടിലെത്തിച്ചത്. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്ബോൾ ഫ്രീകിക്ക് റീൽ മുഹമ്മദിന് റെക്കോർഡ് കഴ്ചക്കാരെയാണ് നേടിക്കൊടുത്തത്. 2023 നവംബറിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 554 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്. ജർമ്മനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങി ലോകമെങ്ങും ഈ വിഡിയോ വൈറലായിരുന്നു.
ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീലെന്ന നിലയിൽ 2024 ജനുവരി 8 ന് ഗിന്നസ് വേൾഡ് റെക്കോർഡും നേടി.പിന്നിട് അതേ വെള്ളച്ചാട്ടത്തിനടുത്ത് ഫുട്ബോൾ കയ്യിൽ പിടിച്ച് സർട്ടിഫിക്കറ്റുമായി നിൽക്കുന്ന വിഡിയോ റിസ്വാൻ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.
മലപ്പുറം മങ്കടവ് ഗ്രാമത്തിലെ വ്യാപാരിയായ അബ്‌ദുൾ മജീദിന്റെ മകനാണ് മുഹമ്മദ് റിസ്വാൻ. ഫുട്ബോളിനോട് പ്രണയം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. കൈയ്ക്ക് പരിക്കേറ്റതിനാലാണ് മുഹമ്മദ് റിസ്വാന്റെ ഫുട്ബോൾ എന്ന പ്രൊഫഷണൽ സ്വപ്നം തകർത്തത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ നിന്നുള്ള ഫ്രീസ്റ്റൈൽ വിഡിയോകൾ, മൂന്ന് വർഷം മുമ്പ് വീണ്ടും തീ മുഹമ്മദിനെ കാൽപന്തിനോട് അടുപ്പിച്ചത്. ഇന്ന് 2.2 മില്യണിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുണ്ട് മുഹമ്മദിന്.
കഴിഞ്ഞ മാസം ദുബൈയിൽ അർജന്റീനയിലേക്കുള്ള യാത്രാമധ്യേ, ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണിയെ കണ്ടുമുട്ടി, തന്റെ ട്രിക്കുകൾ ടീമിനെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞന്ന് മുഹമ്മദ് റിസ്വാൻ പറഞ്ഞു.





