Kerala
റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്റെ കാലിൽ ബസ് കയറി; ഗുരുതര പരുക്ക്
24 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. പൈനാപ്പടിയിൽ ഹക്കിമിന്റെ (67) കാലിലൂടെയാണു സ്വകാര്യ ബസ് കയറിയിറങ്ങിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.
കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന റോബിൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പൊലീസ് കസ്‌റ്റഡിയിലെടുത്തു.





