Kerala
HomeNews

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ

18 Sept 20251 മിനിറ്റ് വായന
ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ

 


കാസർഗോഡ് അംഗടിമോഗർ സ്വദേശിയെ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ പിടികൂടി. കാസറഗോഡ് സൈബർ പോലീസ് ആന്ധ്രയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. DHANI - TRD എന്ന വ്യാജ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു പണം തട്ടിയത്.




വാട്‌സാപ്പ് വഴി ഇരയെ ബന്ധപ്പെട്ട് അമിത ലാഭ വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. 42,41000 രൂപയാണ് തട്ടിയെടുത്തത്. 04.04.2025 മുതൽ 21.04.2025 വരെയുള്ള ദിവസങ്ങളിൽ പല തവണയായാണ് പണം കൈക്കലാക്കിയത്. 

കാസറഗോഡ് സൈബർ പോലീസ് സറ്റേഷനിൽ പരാതി ലഭിക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.


പ്രതിയായ ആന്ധ്രപ്രദേശ് വിജയവാഡ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാർനെ അന്വേഷിച്ച് അന്വേഷണ സംഘം ആന്ധ്രായിൽ എത്തുകയായിരുന്നു. തുടർന്ന് അന്വേഷണത്തിൽ ഇയാൾ ഒന്നേമുക്കാൽ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസിൽ അനന്തപുര പോലീസ് പിടികൂടിയതായും, കൂടാതെ ഇയാൾ ഹൈദരാബാദ് ഗാചിബോളി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസിൽ തെലങ്കാന സംഘറെഡ്ഡി ജയിലിൽ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കാസറഗോഡ് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക