Kerala
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ തെങ്ങ് കടപുഴകി വീണ് അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം
20 Sept 20251 മിനിറ്റ് വായന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെങ്ങ് കടപുഴകി വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ വസന്ത, ചന്ദ്രിക എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നത്തുകാൽ കുന്നൂർക്കോണം ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





