Kerala
HomeNews

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

27 Sept 20251 മിനിറ്റ് വായന
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്


മലപ്പുറം:ദേശീയപാതയിൽ മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.


നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരുക്കേറ്റു. വൈലത്തൂർ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് എന്നിവരാണ് മരിച്ചത്.

മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക