Kerala
HomeNews

73-കാരനായ ലോട്ടറി കച്ചവടക്കാരനിൽനിന്ന് 10 ടിക്കറ്റുകൾ തട്ടിയെടുത്തു; കുട്ടികളുമായി ബൈക്കിലെത്തി തട്ടിപ്പ്

26 Sept 20251 മിനിറ്റ് വായന
73-കാരനായ ലോട്ടറി കച്ചവടക്കാരനിൽനിന്ന് 10 ടിക്കറ്റുകൾ തട്ടിയെടുത്തു; കുട്ടികളുമായി ബൈക്കിലെത്തി തട്ടിപ്പ്


കറുകച്ചാൽ: ലോട്ടറിക്കച്ചവടക്കാരിൽനിന്ന് ടിക്കറ്റും പണവും തട്ടിയെടുക്കുന്നത് പതിവാകുന്നു. ലോട്ടറി കച്ചവടം ചെയ്യുന്ന നെടുംകുന്നം കുളത്തുങ്കര സുരേന്ദ്രന്റെ കൈയിൽനിന്ന് 10 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ആൾ തട്ടിയെടുത്തത്.


ഇരു കാൽമുട്ടുകൾക്കും തേയ്മാനമുള്ള 73-കാരനായ സുരേന്ദ്രൻ ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്ന് കച്ചവടം ചെയ്യുന്നത്. നെത്തല്ലൂരിന് സമീപം കച്ചവടം ചെയ്യുമ്പോൾ രണ്ടുകുട്ടികളുമായി ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ചയാൾ ടിക്കറ്റുകൾ വാങ്ങിയശേഷം രക്ഷപ്പെടുകയായിരുന്നു.

കറുകച്ചാൽ, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളിൽ മുമ്പും പലവട്ടം ലോട്ടറി വില്പനക്കാർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയിൽ നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി കടയുടമ എസ്.എൽ. മഞ്ജുവിൽനിന്ന് അയ്യായിരം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം നെരിയാനായി പൊയ്കയിൽ റോഡരികിൽ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരൻ്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു.കറുകച്ചാൽ, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളിൽ മുമ്പും പലവട്ടം ലോട്ടറി വില്പനക്കാർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയിൽ നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി കടയുടമ എസ്.എൽ. മഞ്ജുവിൽനിന്ന് അയ്യായിരം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം നെരിയാനായി പൊയ്കയിൽ റോഡരികിൽ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരൻ്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക