Kerala
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
24 Sept 20251 മിനിറ്റ് വായന

തുടർച്ചയായി വർധിച്ച സ്വർണവില ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണവില രണ്ടുതവണയാണ് വർധിച്ചത്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വർധനവാണുണ്ടായത്.
ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കൂടി. ഇതോടെ ഗ്രാമിന് 10,605 രൂപയും പവന് സ്വർണത്തിന്റെ വില 84840 രൂപയായി കുതിച്ചുയർന്നു. ഇതാണ് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില.
തിങ്കളാഴ്ച രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.





