Kerala
HomeNews

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്

26 Sept 20251 മിനിറ്റ് വായന
തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.


ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകൾ പൂർണമായി വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യർഥന പരിഗണിച്ചായിരുന്നു തീരുമാനം.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക