Kerala
ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി വിദ്യാർഥി; ഇലക്ട്രിക് ലൈനിൽ മുട്ടി ശരീരത്തിൽ തീപിടിച്ചു, ഗുരുതര പരിക്ക്
10 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിൻ്റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്‌ഇ ലൈനിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു.
കടുത്തുരുത്തി ഗവ. പോളിടെക്നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിൻ്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.





