Kerala
വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
20 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃക്കരിപ്പൂർ : കൂട്ടുകാർക്കൊപ്പം ചൂണ്ടയിടാൻ പോയ എട്ടാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂർ വലിയ പറമ്പിലെ മുഹമ്മദ് ആണ് മരിച്ചത്. തൃക്കരിപ്പൂർ കടപ്പുറത്ത് വീരാൻ കടവ് പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.





