Kerala
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അച്ഛന്റെ സുഹൃത്ത്, പിടികൂടി പൊലീസിൽ ഏൽപിച്ച് നാട്ടുകാർ
20 Sept 20251 മിനിറ്റ് വായന

പറവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. സിസിടിവിയിൽ ദൃശ്യങ്ങൾ ശ്രദ്ധിച്ച ഹോട്ടലുടമയാണ് പ്രതിയെ കൈയോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പറവൂരിലെ ഹോട്ടലിൽ വച്ചാണ് സംഭവം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മദ്യലഹരിയിലായിരുന്ന പിതാവ് പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടയിൽ ഒരു സഹായത്തിനായാണ് സുഹൃത്തിനെ വിളിച്ചുവരുത്തിയത്. അപ്പോഴാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഹോട്ടലുടമ സിസിടിവി ദൃശ്യത്തിൽ കണ്ടത്.
പിന്നാലെ അദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിടികൂടുന്നതിനിടയിൽ ചേന്ദമംഗലം സ്വദേശിയായ പ്രതിയെ നാട്ടുകാർ തല്ലുകയും ചെയ്‌തു. പ്രതിയെ കൂടുതൽ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.





