Kerala
ബലാത്സംഗ കേസ്; റാപ്പർ വേടനെ അറസ്റ്റ് ചെയ്തു
10 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തു . തൃക്കാക്കര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ ജാമ്യത്തിൽ വിട്ടയ്ക്കും. ഫോറൻസിക് റിസൾട്ടിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു രണ്ട് ദിവസമായുള്ള ചോദ്യം ചെയ്യൽ. വെടനെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.





