Kerala
HomeNews

16 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പയ്യന്നൂർ സ്വദേശിയായ ഒരാൾ കൂടി പിടിയിൽ

17 Sept 20251 മിനിറ്റ് വായന
16 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പയ്യന്നൂർ സ്വദേശിയായ ഒരാൾ കൂടി പിടിയിൽ

 


കാസർകോട് : 16 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഗിരീഷാണ് പിടിയിലായത്. അതിനിടെ ലൈംഗിക അതിക്രമത്തിന് കാരണമായ ഡേറ്റിംഗ് ആപ്പിലെ നിയമ ലംഘനങ്ങൾ സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

കാസർകോട് ചന്തേര സ്വദേശിയായ 16കാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആദ്യത്തെ അറസ്‌റ്റ് ആണ് കണ്ണൂരിലേത്. കണ്ടോത്ത് സ്വദേശിയായ ഗിരീഷാണ് പയ്യന്നൂർ പൊലീസിന്റെ കസ്‌റ്റഡിയിലായത്. ഇതോടെ കേസിൽ 10 പ്രതികളാണ് പിടിയിൽ ആയിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീൻ ഉൾപ്പെടെ ഇനി 6 പ്രതികളാണ് പിടിയിൽ ആവാനുള്ളത്.

കേസിൽ റിമാൻഡിൽ ആയതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്ത ബേക്കൽ എഇഒ സൈനുദ്ദീനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കുട്ടിയെ പ്രതികൾ പരിചയപ്പെട്ട ഗ്രൈൻഡർ എന്ന ഡേറ്റിംഗ് ആപ്പ് നിയമലഘനങ്ങളുടെ കൂമ്പരമാണ്. പെയ്‌ഡ് എന്ന് അറിയിച്ചു ലൈംഗികബന്ധത്തിന് പണം നൽകുന്നവർ. ലഹരിമരുന്ന് വിതരണം ചെയ്യുന്നവർ. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് ആവശ്യപ്പെടുന്നവർ. അങ്ങനെ നിരവധി നിയമലംഘനങ്ങൾ. ഡേറ്റിംഗ് ആപ്പിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക