Kerala
HomeNews

കാസർക്കോട് ചന്തേരയിൽ 16കാരനെ പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ

16 Sept 20251 മിനിറ്റ് വായന
കാസർക്കോട് ചന്തേരയിൽ 16കാരനെ പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ

 


ചന്തേര : പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയകേസിൽ ആറു പേർ അറസ്റ്റിൽ.വെള്ളച്ചാലിലെ സുകേഷ് (30), പടന്നയിലെസൈനുദ്ദീൻ (52),വടക്കേ കൊവ്വൽ റയീസ് (40), അബ്‌ദുൾ റഹിമാൻ ഹാജി (55), ചന്തേരയിലെ അഫ്സൽ (23), എരവിലെ ചിത്രരാജ് (48) എന്നിവരാണ് പിടിയിലായത്.

കേസിലെ ഒരു പ്രതി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.തൃക്കരിപ്പൂർവടക്കുമ്പാട് സ്വദേശി സിറാജുദീൻ (46)ആണ് മുൻകൂർ ജാമ്യം തേടിയത്. അറസ്റ്റിലായ സൈനുദ്ദീൻ വിദ്യാഭ്യാസ വകുപ്പിലെ എ. ഇ. ഒ ആണ്. ചിത്രരാജ് ആർ പി . എഫിലെ ഉദ്യോഗസ്ഥനാണ്.

പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ സാധിച്ചു. ഡേറ്റിങ്ങ് ആപ്പു വഴി പരിചയപ്പെട്ട ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. ജില്ലക്കും പുറത്തുമായി നിലവിൽ 14 പേരാണ് പ്രതികളായിട്ടുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക