Kerala
HomeNews

കേരളത്തില്‍ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത, ഈ നാല് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

6 Jul 20251 മിനിറ്റ് വായന
കേരളത്തില്‍ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത, ഈ നാല് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

 


തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ആറാം തീയതിയും ഒമ്ബതാം തീയതിയും കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മ‌ഞ്ഞ അലർട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് (05/07/2025) മുതല്‍ ഏഴാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക