Kerala
HomeNews

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മ‍ഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

6 Sept 20251 മിനിറ്റ് വായന
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മ‍ഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

 


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മ‍ഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 09/09/2025 ബുധനാ‍ഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പത്താം തിയതി (വ്യാ‍ഴം) പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് കനത്ത മ‍ഴ സാധ്യത മുന്നിൽ കണ്ട് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക