Kerala
HomeNews

നല്ല വെയിലാണെങ്കിലും ഈ ജില്ലകളിലുള്ളവർ കുട കരുതിക്കോളൂ; അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

16 Sept 20251 മിനിറ്റ് വായന
നല്ല വെയിലാണെങ്കിലും ഈ ജില്ലകളിലുള്ളവർ കുട കരുതിക്കോളൂ; അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

 


അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. കൂടാതെ ഇവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മറ്റ് മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടില്ല

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക