Kerala
HomeNews

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 17 വർഷം കഠിന തടവ്

18 Sept 20251 മിനിറ്റ് വായന
മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 17 വർഷം കഠിന തടവ്


കൊല്ലം : പീഡിപ്പിച്ച കേസിൽ അച്ഛന് 17 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. മകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരനാണ് ശിക്ഷ വിധിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയെയാണ് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ആണ് ശിക്ഷ വിധിച്ചത്.


പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ച് വർഷം വീതം കഠിന തടവും അര ലക്ഷം വീതം പിഴയും ജുവനൈൽ ജസ്റ്റിസ് ആക്ട‌് 75-ാം വകുപ്പിൽ രണ്ട് വർഷം കഠിന തടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.

കുണ്ടറ പൊലീസ് ഇൻസ്പെക്ടർ സിജിൻ മാത്യു ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. എ എസ് ഐ സിന്ധ്യ ആർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക