Kerala
HomeNews

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

20 Sept 20251 മിനിറ്റ് വായന
പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

 


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട സ്വദേശി 38കാരനാണ് പിടിയിലായത്. പതിനാലും പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ മാസമാണ് സംഭവം. ഫോണിൽ അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. ചാലയിൽ നിന്നാണ് പ്രതിയെ കരമന പൊലീസ് പിടികൂടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക