Kerala
HomeNews

കടയിൽ വന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

15 Sept 20251 മിനിറ്റ് വായന
കടയിൽ വന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

 


പോക്സോ കേസിലെ പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻപുര വടക്കേതിൽ സുലൈമാൻ റാവുത്തർ മകൻ ഷെരീഫ് (50) ആണ് പിടിയിലായത്. കടയിൽ വന്ന പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പത്തനാപുരം റെഡ് ചില്ലിസ് എന്ന കടയിലാണ് സംഭവം. സാധനം വാങ്ങാനായി എത്തിയ പെൺകുട്ടിയോടാണ് 50കാരൻ അതിക്രമം നടത്തിയത്.


പത്തനാപുരം പോലീസ് ഇൻസ്പെക്ടർ ബിജു, എ.എസ്.ഐ അക്ഷയ്, സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക