Kerala
HomeNews

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

25 Sept 20251 മിനിറ്റ് വായന
പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

 


പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. 16 വയസായിരുന്നു. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക