Kerala
HomeNews

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു

11 Sept 20251 മിനിറ്റ് വായന
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു

 


കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.


2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ പൗലോസിന്റെ മകനായി 1939 ജൂലൈ 29നായിരുന്നു തങ്കച്ചന്റെ ജനനം. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.


1968-ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 1968-ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്.1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു








ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക