Kerala
മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം; ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
6 Sept 20251 മിനിറ്റ് വായന

തിരുവനന്തപുരം:തിരുവനന്തപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ 30 ദിവസം പ്രായമുള്ള മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാൽകുടിക്കുന്നതിനിടെ ശ്വാസതടസം കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.





