ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ കേസിൽ നിർണ്ണായക വഴിത്തിരിവ്…!

‘നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും, നിന്നെ ജീവിക്കാൻ അനുവദിക്കില്ല.
ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ കേസിൽ നിർണായക തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണത്തിന് പുതിയ വഴിത്തിരിവ്.
തൃശൂർ സ്വദേശിനിയായ അതുല്യയെ ഏകദേശം ഒരു മാസം മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം കുടുംബത്തിന്റെ ആവശ്യം പ്രകാരം പോസ്റ്റ്‌മോർട്ടം നടത്തി. ഇവർക്കു പത്ത് വയസ്സുള്ള മകളുണ്ട്, ഇപ്പോൾ അവൾ മാതാപിതാക്കൾക്കൊപ്പമാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ, സതീഷ് തന്നെ അതുല്യയെ മർദ്ദിച്ചതായി സമ്മതിക്കുകയും, എന്നാൽ അത് “സ്നേഹം കൊണ്ടാണ്” ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ പുതുതായി പുറത്തുവന്ന ദൃശ്യങ്ങളിൽ, ഭർത്താവ് സതീഷ് ശങ്കർ അതുല്യയെ മർദ്ദിക്കുന്നതും അവൾ ഒരു മേശ ചുറ്റും ഓടുന്നതും വ്യക്തമായി കാണാം. ഈ വീഡിയോ പുറത്തുവന്നതോടെ സതീഷിനെതിരെ സംശയങ്ങൾ കൂടുതൽ ശക്തമായി.
അതുല്യയുടെ 30-ാം ജന്മദിനത്തിന് പിന്നാലെയാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് ഷാർജ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്.അതുല്യയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ ശാരീരികവും മാനസികവുമായ പീഡനാരോപണം ഉന്നയിച്ചിരുന്നു. പുതിയ വിഡിയോ തെളിവുകൾ ഹാജരാക്കിയതോടെ കേസ് കൂടുതൽ ഗൗരവമായി.
എന്നാൽ, വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് സതീഷിന്റെ അഭിഭാഷകർ വാദിച്ചു. ദൃശ്യങ്ങളിൽ, സതീഷ് അതുല്യയെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.





